Your cart

For Support?
0471-2338841

രാഹുൽ ഗാന്ധി : ജീവിതം ദർശനം പ്രസംഗങ്ങൾ അഭിമുഖങ്ങൾ

📅 12 November 2026

ജനാധിപത്യ ധ്വംസനത്തിന്റെയും ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെയും കനൽവഴികളിലൂടെ രാജ്യം കടന്നുപോകുമ്പോൾ, ഭരണഘടനയെയും മതേതരത്വത്തെയും സംരക്ഷിക്കാൻ 'ഇന്ത്യ' (INDIA) എന്ന മഹാമുന്നണിയെ ചേർത്തുപിടിച്ച് അതിന്റെ നെടുനായകത്വം വഹിക്കുന്ന രാഹുൽ ഗാന്ധി ഇന്ന് കോടിക്കണക്കിന് മനുഷ്യരുടെ പ്രതീക്ഷയാണ്. എതിരാളികളുടെ പരിഹാസങ്ങളുടെ കനൽച്ചൂടിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റു, അധികാരത്തിന്റെ സുരക്ഷിത ഇടനാഴികൾ വിട്ട് ജനലക്ഷങ്ങളുടെ വിയർപ്പിലേക്കും കണ്ണീരിലേക്കും ഇറങ്ങിനടന്ന ആ രാഷ്ട്രീയ മനുഷ്യന്റെ ജീവിതവും പോരാട്ടവും അക്ഷരങ്ങളാവുകയാണ്. രക്തസാക്ഷിത്വത്തിന്റെ നടുക്കുന്ന ഓർമ്മകളിൽ നിന്ന് ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ 'ഭാരത് ജോഡോ' യാത്രകളിലൂടെയുള്ള രാഷ്ട്രീയ പരിണാമവും, 'ഭയപ്പെടരുത്' എന്ന മന്ത്രത്തിലൂടെ വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറന്ന നിർഭയ ദർശനവും, പാർലമെന്റിലും തെരുവുകളിലും മുഴങ്ങിയ തീപ്പൊരി പ്രസംഗങ്ങളും, സാധാരണക്കാരോട് ചേർന്ന് നടത്തിയ ഹൃദയസ്പർശിയായ സംവാദങ്ങളും സംഗമിക്കുന്ന സമകാലിക ജനാധിപത്യത്തിന്റെ ജ്വലിക്കുന്ന ചരിത്രരേഖയാണിത്. അധികാരം ജനങ്ങളെ ഭരിക്കാനല്ല, അവരെ ചേർത്തുപിടിക്കാനാണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ആ പോരാളിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ നേർച്ചിത്രമായ "രാഹുൽ ഗാന്ധി : ജീവിതം ദർശനം പ്രസംഗങ്ങൾ അഭിമുഖങ്ങൾ" എന്ന ഗ്രന്ഥത്തിന്റെ കവർ പ്രകാശനത്തിൽ അഭിമാനത്തോടെ പങ്കാളിയാകുന്നു. 650 രൂപ മുഖവിലയുള്ള ഗ്രന്ഥം 450
രൂപയ്ക്ക് അടുത്ത ആഴ്ച മുതൽ വിപണിയിൽ ലഭിക്കും. ഭയത്തിന്റെ ഇരുട്ടിലേക്ക് സ്നേഹത്തിന്റെ പന്തം കൊളുത്തിപ്പിടിച്ച ആ ധീര ജീവിത കഥയെ
ഹൃദയപൂർവ്വം വരവേൽക്കാൻ ഒരുങ്ങാം.
പ്രമുഖ നാടകകൃത്തും പത്രപ്രവർത്തകനും ഭാഷാ എഡിറ്ററുമായ എം. യു. പ്രവീൺ രചിച്ച ഈ ഗ്രന്ഥം സദ്ഭാവന ട്രസ്റ്റ് ആണ് പ്രസിദ്ധീകരിക്കുന്നത്.


Share: Link copied
← All News