പ്രത്യക്ഷതലത്തിൽ സാധാരണവും സ്വാഭാവികവുമെന്നു തോന്നുമെങ്കിലും അത്തരം വിഷയങ്ങളെ ആശയരൂപത്തിൽ ആവിഷ്‌കരിക്കുമ്പോൾ തികച്ചും കൗതുകകരവും വിജ്ഞാനപ്രദവുമായിത്തീരും. അതിന് ഉദാഹരണമാണ് കെ. സുദർശൻ രചന നിർവഹിച്ച 'തസ്‌കരലോകം' എന്ന ഈ പുസ്‌തകം. നമുക്കു ചുറ്റും സംഭവിക്കുന്നതും നാം ശ്രദ്ധിക്കാതെ പോകുന്നതുമായ വിഷയങ്ങളെ 'പഞ്ച്' ചെയ്‌തിരിക്കുകയാണ് ഇവിടെ ഗ്രന്ഥകാരൻ. നർമ്മത്തിൽ ചാലിച്ച് രചന നിർവഹിച്ചിരിക്കുന്നു എന്നതിനാൽത്തന്നെ അത്യന്തം ആസ്വാദ്യകരമായ രീതിയിൽ വായനാനുഭവം പകരാൻ ഈ ഗ്രന്ഥത്തിന് സാധിച്ചിരിക്കുകയാണ്. വായനക്കാരിൽ നവ്യമായ അനുഭൂതിപകരാൻ രചയിതാവിന് കഴിഞ്ഞിരിക്കുന്നു.
No reviews yet.
Your email address will not be published. Required fields are marked *