കമലാദാസിന്റെ നേതൃത്വത്തിൽ കേരള ഫോറസ്ട്രി ബോർഡിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. തികച്ചും മികവാർന്നതും മാതൃകാപരവും സൃഷ്ടന്മുഖവും പ്രതിഫലേച്ഛകൂടാതെയുള്ളതുമായ ആ പ്രവർത്തനങ്ങൾ ബോർഡിനെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്രാ അവാർഡിന് അർഹമാക്കി. ഈ രംഗത്തെ ഏറ്റവും വലിയ അവാർഡ് ദില്ലിയിൽ വെച്ച് ബാബാ ആംതെയാണ് ഫോറസ്ട്രി ബോർഡിനു സമ്മാനിച്ചത്. അവാർഡ് ഏറ്റുവാങ്ങാനായി മുഖ്യഭാരവാഹികളായ കമലാദാസും ഈ ലേഖകനും ഒരുമിച്ചാണ് ദില്ലിക്കു പോയത്. വിമാനത്തിലായിരുന്നു യാത്ര. എന്റെ ആദ്യവിമാന യാത്രയായിരുന്നു അത്. പ്രഥമദില്ലി സന്ദർശനവും.'
Your email address will not be published. Required fields are marked *