Your cart

For Support?
0471-2338841
product-large

Thampan Samskrithi

(3.5)
₹ 900.0
2 in stock
Author:
  • Editors: S Sudeeshan/ Devan Pakalkuri
Category:
Language:
Description

വിഷയവൈവിധ്യമാണ് ഈ കൃതിയുടെ പ്രത്യേകത. രാഷ്ട്രീയം, പുസ്തകപ്രസാധനം, ഭാഷാനവീകരണം, സാഹിത്യം, സാംസ്‌കാരികം, ആത്മീയം എന്നിങ്ങനെ വിവിധമേഖലകളിൽ തനതായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ് ഡോ. എം.ആർ. തമ്പാൻ. ഈ മേഖലകളിലെ 132-ഓളം എഴുത്തുകാരുടെ ലേഖനസമാഹാരമാണ് ഈ ഗ്രന്ഥം. ഓരോ ലേഖനവും വ്യത്യസ്തവും വേറിട്ടതുമാണ്. ഏ.കെ. ആന്റണി, തെന്നല ബാലകൃഷ്‌ണപിള്ള, സി.വി. പദ്മരാജൻ തുടങ്ങിയവ രുടെ ലേഖനങ്ങൾ, അറുപതുകളിലെ മൂല്യാധിഷ്‌ഠിത രാഷ്ട്രിയത്തിന്റെയും വർത്തമാനകാലത്തിന്റെയും രാഷ്ട്രീയപ്രവർത്തന ശൈലി താരതമ്യം ചെയ്യാൻ ഉപകരിക്കുന്നു. അനുഭവങ്ങൾ വ്യത്യസ്‌തമായതിനാൽ, എംകെ സാനു, പെരുമ്പടവം, കെ.എൽ. മോഹനവർമ്മ, സി രാധാകൃഷ്‌ണൻ, ഡോ പ്രബോധചന്ദ്രൻ നായർ തുടങ്ങിയ സാഹിത്യനായകന്മാരുടെ ലേഖനങ്ങൾ ഓരോന്നും വിഭിന്നമാണ്. ഭാഷാശാസ്ത്രവിഭാഗത്തിലെ പണ്ഡിതന്മാരുടെ ലേഖനങ്ങൾ മലയാളഭാഷയുടെ പരിണാമത്തിന്റെ കഥയും ഭാഷാ നവീകരണങ്ങളും ചിത്രീകരിക്കുന്നു. ഒരു കാലഘട്ടത്തിലെ രാഷ്ട്രീയ-സാഹിത്യ-ഭാഷാനവീകരണ - പുസ്‌തകപ്രസാധനചരിത്രം പ്രതിപാദിക്കുന്ന വൈജ്ഞാനിക ഗ്രന്ഥം കൂടിയാണിത്. സമസ്‌ത മേഖലയിലെയും വായനക്കാർക്ക്, ഉപകാരപ്രദമാണീകൃതി.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)