നിരന്തരമായ വായനയിലൂടെ ആർജിച്ചെടുക്കുന്ന വിജ്ഞാനം പ്രഭാഷണങ്ങളിലൂടെയും പുസ്‌തകങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിക്കുന്ന സർഗാത്മക ദൗത്യം ഡോ. എം ആർ തമ്പാൻ അനവരതം തുടരുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബൗദ്ധിക നേതൃത്വത്തിലെ സജീവസാന്നിധ്യമാണ് അദ്ദേഹം. കേരളീയ ജീവിതത്തിൽ ആറു പതിറ്റാണ്ടുകൾക്ക് ഇടയിൽ സംഭവിച്ച മാറ്റങ്ങൾ നമുക്ക് 'വിജ്ഞാനത്തിന്റെ വിളക്കുമര'ത്തിന്റെ വരികൾക്കിടയി ലൂടെ വായിച്ചെടുക്കാം. എത്തിപ്പെട്ട ഇടങ്ങളിൽ എല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഡോ. തമ്പാൻ ജീവിതഗാഥ ലളിതസുന്ദരമായ ഭാഷയിലാണ് രചയിതാവായ കെ.ബി. വസന്തകുമാർ അവതരിപ്പിച്ചിരിക്കുന്നത്.
Your email address will not be published. Required fields are marked *