
തകഴിയുടെ സാഹിത്യമാണ് അദ്ദേഹത്തിന്റെ ദർശനം. തകഴിയുടെ ഓരോ കൃതിയും സമൂഹത്തിന്റെ ഓരോ പരിച്ഛേദമാണ്. കാലത്തിന്റെ അനിവാര്യതയിൽ പിറന്നുവീണ ആ കൃതികളിൽ കാലഘട്ടത്തിന്റെ ആവാഹനവും പകർന്നാട്ടവും ഉണ്ട്. കുട്ടനാടിനെ രണ്ടിടങ്ങഴിയിൽ നിറച്ച്, ചെമ്മീൻ രുചിച്ച്, ഏണിപ്പടികൾ കയറി, ചരിത്രത്തിന്റെ നീക്കിബാക്കികൾ സ്വരൂപിച്ച് കയറിന്റെ പെരുമ ഘോഷിച്ച തകഴി മലയാളകഥയുടെ രാജശില്പിയാണ്.
Your email address will not be published. Required fields are marked *