
മനസ്സിലെ ചിന്തകൾക്ക് എഴുത്തിന്റെ നിറങ്ങൾ നൽകി സമൂഹവുമായി പങ്കുവച്ച കുറിപ്പുകളുടെ സമാഹാരം. സാംസ്കാരികവും സാമൂഹികവും വ്യക്തിപരവുമായ വിവിധ പ്രശ്‌നങ്ങളെ ആഴത്തിൽ പരാമർശിക്കുന്ന വാക്കുകളുടെ ഒരു യാത്ര. ചുറ്റുവട്ടത്തുനിന്നു കണ്ടെടുത്തവയും പുരാണകഥകളും നാടോടിക്കഥകളും ഉൾച്ചേർന്ന ഒരു കൊച്ചുലോകം. കൂട്ടത്തിൽ ഓർമകളുടെ തറവാട്ടിൽനിന്നും പടിയിറങ്ങിപ്പോയ അനുഭവങ്ങളെ വാക്കുകളിലൂടെ ആവാഹിച്ച് കുടിയിരുത്താനുള്ള ഒരു ശ്രമം കൂടിയാണിത്. പുസ്‌തകത്തിലെ ഓരോ വിഷയവും ആധികാരികമായ സമീപനത്തോടെയും വായനക്കാരന്റെ മനസ്സിനെ ചിന്തിപ്പിക്കുന്ന രീതിയിലും അവതരിപ്പിച്ചിരിക്കുന്നു. വിവിധ വിഷയങ്ങളെ കുറിച്ചുള്ള നിരീക്ഷണങ്ങളും അനുഭവങ്ങളും ഓരോ കുറിപ്പിലും അടയാളപ്പെടുത്തിയിരിക്കുന്നു.
Your email address will not be published. Required fields are marked *