
വിശ്വവ്യാപകങ്ങളായ ഐതിഹ്യങ്ങളെ ഏകദേശമായും ഭാരതത്തിലെ ഐതിഹ്യങ്ങളെ സാമാന്യമായും അവലോകനംചെയ്ത് പ്രാചീനകേരളകവികളെക്കുറിച്ചുള്ള ഐതിഹ്യങ്ങളെ വിശേഷമായി അപഗ്രഥിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഗ്രന്ഥമാണിത്. ഐതിഹ്യങ്ങളുടെ സാംസ്‌കാരികപ്രസക്തി, ജീവിതാനുഭവങ്ങളെ ആസ്‌പദമാക്കിയുള്ള ഐതിഹ്യങ്ങൾ, കവിത്വത്തെ സംബന്ധിച്ചുള്ള ഐതിഹ്യങ്ങൾ, കൃതികളുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ. ഐതിഹ്യങ്ങളുടെ സാഹിത്യ വിമർശമൂല്യം എന്നീ അധ്യായങ്ങളിലൂടെ 363 ഐതിഹ്യങ്ങളെ ഗവേഷണപഠനങ്ങൾക്കു വിധേയമാക്കി സാഹിത്യവിമർശനത്തിൽ പ്രതിഷ്ഠ നേടേണ്ട ഒരു പദ്ധതിക്ക് ഐതിഹ്യാധിഷ്‌ഠിതവിമർശന പദ്ധതിക്ക് തുടക്കം കുറിക്കുന്നു ഈ ഗ്രന്ഥം. ഭാരതീയസാഹിത്യത്തിന്റെ ആത്മാവു കണ്ടെത്താൻ ഐതിഹ്യാധിഷ്‌ഠിത വിമർശപദ്ധതിക്കു കഴിയുമെന്ന് ഈ ഗ്രന്ഥം വ്യക്തമാക്കുന്നു.
Your email address will not be published. Required fields are marked *