
സാധാരണയിൽ സാധാരണക്കാരായ മനുഷ്യർക്ക് നോവൽ സാഹിത്യത്തിൽ നായകന്മാരുടെ സ്ഥാനമുണ്ടെന്ന് മലയാളത്തിൽ അടയാളപ്പെടുത്തിയ സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള. അസമത്വം നിറഞ്ഞുനിന്നിരുന്ന ഒരു സാമൂഹികാന്തരീക്ഷത്തിൽ കീഴ്ത്തട്ടിലുള്ളവർ അനുഭവിച്ച ആത്മസംഘർഷങ്ങളെ തകഴി വാങ്‌മയചിത്രങ്ങളാക്കി മാറ്റി. തകഴി ശിവശങ്കരപ്പിള്ളയെക്കുറിച്ചുള്ള പ്രൗഢവും സമഗ്രവുമായ പഠനമാണ് പ്രൊഫ. ജി. ബാലചന്ദ്രൻ രചന നിർവഹിച്ച 'തകഴിയുടെ സർഗപഥങ്ങൾ'.
Your email address will not be published. Required fields are marked *