
വ്യക്തിഗതമായ സത്യസന്ധത, നൈതികത, സാങ്കേതിക നൈപുണ്യം, സാമൂഹികാവബോധം എന്നിവയെ അടിസ്ഥാനമാക്കി സഫലമായ ഒരു ഔദ്യോഗികജീവിതം നയിക്കാൻ കഴിയുമോ? ഈ ചോദ്യത്തിന് ഉത്തരംതേടിയുള്ള സൂക്ഷ്‌മമായ പര്യവേക്ഷണമാണ് ഈ പുസ്‌തകം. സ്വാതന്ത്ര്യപൂർവകാലഘട്ടത്തിൽ ഒരു ഉൾനാടൻ കേരളീയ ഗ്രാമത്തിലെ സാധാരണ കർഷകകുടുംബത്തിൽ നിന്ന്, ആധുനികഭാരതത്തിലെ അതീവ സങ്കീർണമായ പല നിർമ്മാണപദ്ധതികളുടെയും അമരത്തേക്കുള്ള യാത്രയുടെ യഥാർഥവിവരണം ഇതിൽ ഉള്ളടങ്ങിയിരിക്കുന്നു. ഹിമാലയ സാനുക്കളിലെ രാജ്യാതിർത്തിയിലെ റോഡുനിർമാണം മുതൽ ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള ബൃഹത്തായ നിർമാണപദ്ധതികൾ വരെ ഈ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു.
Your email address will not be published. Required fields are marked *