
ഡി.വി. സിറിളിന്റെ പരിസ്ഥിതി വിജ്ഞാനം ഒരു മുഖവുര എന്ന ഈടുറ്റതും വേറിട്ടതുമായ ഗ്രന്ഥം പരിസ്ഥിതി സംബന്ധമായ നിരവധി സമസ്യകൾക്കു മറുപടിയാണ്. രണ്ട് ഭാഗങ്ങളിലായി നിരവധി പ്രകൃതിശാസ്ത്ര, കാലാവസ്ഥാ, ആരോഗ്യ, കാർഷിക, മാനവികരംഗത്തെ നൈതികതയെ തൊട്ടുതലോടിയും ചോദ്യം ചെയ്തുമുള്ള അവതരണരീതി ഇദംപ്രഥമമാണെന്ന് പറയട്ടെ. ഇന്നത്തെ യുവതല മുറയ്ക്കും ഉയർന്ന മത്സരപ്പരീക്ഷയെ നേരിടുന്നവർക്കും ജയിച്ചുകയറാൻ സഹായ കരമായ ഇതിവൃത്തമാണ് സിറിളിന്റെ സമഗ്രമായ ഗ്രന്ഥത്തിലുള്ളത് എന്നുപറയാൻ ഞാൻ മടിക്കുന്നില്ല.
Your email address will not be published. Required fields are marked *