
കവിത പാടാനുള്ളതാണ്, പറയാനുള്ളതല്ല എന്ന തത്വം സാർഥകമാക്കുന്ന കവിതാസമാഹാരമാണിത്. പാരമ്പര്യകവിതകളിലെ വൃത്തവും അലങ്കാരവുമില്ലെങ്കിലും താളവും ലയവും സംഗീതവുമുള്ള നവീന കവിതകളാണിവ. കവിയുടെ സാമൂഹ്യ വീക്ഷണവും ആശയലോകവും കവിതകളിൽ ആവിഷ്കരിച്ചിട്ടുണ്ട്. ലീഡർ കെ. കരുണാകരൻ, ഉമ്മൻചാണ്ടി, തോപ്പിൽ രവി, കൊട്ടറ ഗോപാലകൃഷ്‌ണൻ എന്നീ നേതാക്കളോടുള്ള ആരാധന, ഭാര്യയുടെ അകാലചരമത്തിന്റെ വിരഹവേദന, സാമൂഹ്യ വിമർശനം, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ വിഷയങ്ങളാണ് കവിതകളുടെ പ്രമേയം.
Your email address will not be published. Required fields are marked *