
ഭാഷയുടെ ഉൽപ്പത്തിമുതൽ ആംഗലേയ സാഹിത്യം സ്വാധീനം ചെലുത്തിത്തുടങ്ങിയ ആധുനികകാലഘട്ടം വരെയുള്ള മലയാള ഭാഷാസാഹിത്യത്തിന്റെ ചരിത്രമാണിത്. സാഹിത്യത്തിന്റെ വികാസപരിണാമങ്ങളുടെ വിശദാംശങ്ങൾ യാതൊന്നുംതന്നെ വിട്ടുപോകാതെ, വിദ്യാർഥികൾക്കു വേണ്ടി ഒരു പ്രൊഫസർ തയ്യാറാക്കുന്ന നോട്ടിന്റെ സൂക്ഷ്‌മതയും വൈദഗ്ധ്യവും ഇതിൽ കാണാം. വിവാദാസ്‌പദങ്ങളായ പ്രസ്താവങ്ങൾ എടുത്തുകാട്ടി യുക്തിപൂർവം സ്വാഭിപ്രായം സ്ഥാപിക്കാനുള്ള ഗ്രന്ഥകാരന്റെ ശ്രമം സാഹിത്യചരിത്രവിദ്യാർഥികൾക്ക് പ്രയോജനകരമാണ്. ഒരു സാഹിതീഭക്തന്റെ ഗവേഷണപാടവത്തിന്റെയും സാഹിത്യരസാസ്വാദന വിചക്ഷണതയുടെയും ഉത്തമനിദർശനമായ ഈ ഗ്രന്ഥം ഗ്രന്ഥകാരന്റെ അഗാധമായ പാണ്ഡിത്യത്തെയും അപ്രതിമമായ പ്രതിരപ്രഭാവത്തെയും വ്യക്തമാക്കുന്നു.
Your email address will not be published. Required fields are marked *