
പുതിയതലമുറ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒട്ടനവധി കാര്യങ്ങൾ ഈ ഗ്രന്ഥത്തിലുണ്ട്. എത്ര ദീർഘവീക്ഷണത്തോടെയും പുരോഗമന ചിന്തയോടും കൂടിയാണ് തിരുവിതാംകൂർ രാജാക്കന്മാർ നാടുഭരിച്ചിരുന്നതെന്ന് കാണുമ്പോൾ ഗ്രന്ഥകാരനെപ്പോലെ തന്നെ നമുക്കും അന്നത്തെ ഭരണാധികാരികളോട് ആദരം തോന്നും. ക്ഷേത്രപ്രവേശന വിളംബരവും മാറുമറയ്ക്കാനുള്ള ഉത്തരവുമൊക്കെ നവോത്ഥാന പ്രക്ഷോഭത്തിന്റെ ബാക്കിപത്രമായിട്ടല്ലാതെ കാണാനുമാവില്ല. സ്‌കൂളുകൾ, കോളേജുകൾ, യൂണിവേഴ്‌സിറ്റി, തുറമുഖങ്ങൾ, പൊതുമരാമത്ത്, തപാൽ, ഗതാഗത സംവിധാനങ്ങൾ എന്നിങ്ങനെ ഒരു പരിഷ്കൃത സമൂഹത്തിനു വേണ്ടതൊക്കെ ചെയ്തുവച്ച ഭരണാധികാരികളെ മറന്നുകൊണ്ട് ഇന്നത്തെ കേരളത്തെക്കുറിച്ച് ഓർക്കാനുമാവില്ല. അടിമക്കച്ചവടം നിരോധിച്ചതുൾപ്പെടെയുള്ള റാണി ഗൗരി ലക്ഷ്മിഭായിയുടെ ഭരണനേട്ടങ്ങൾ സ്വാതിതിരുനാളിന്റെയും മാർത്താണ്ഡവർമ്മയുടെയും പുരോഗമനപരമായ ഭരണപരിഷ്ക്കാരങ്ങൾ എന്നിവ എടുത്തുപറയേണ്ടവയാണ്.
Your email address will not be published. Required fields are marked *