
സുദീർഘമായ അധ്യാപകജീവിതത്തിന്റെ അനുഭവ ധന്യതയും ജീവിതത്തോടുള്ള ആസ്‌തികമായ ബന്ധവും സുഖദുഃഖങ്ങളെയും ലാഭനഷ്‌ടങ്ങളെയും ഒട്ടൊരു നിർമ്മമതയോടെ കാണാനുള്ള പതവും പക്വതയും നേടിക്കഴിഞ്ഞ കാലത്താണ് ഈ കവിതകൾ പുസ്‌തകരൂപത്തിൽ പ്രകാശിതമാവുന്നത്.
ഈ നാൽപ്പതു കവിതകളും വർത്തമാനകാലം കവിയിലേൽപ്പിച്ച ആഘാതങ്ങളെയും ഉണർത്തിയ വിചാരങ്ങളെയുമാണ് ആവിഷ്‌ക്കരിക്കുന്നത്. ഒരർത്ഥത്തിൽ ഈ കവിതകൾ നമ്മുടെ വർത്തമാനകാല വിഹ്വലതകളു ടെയും വിപരീതങ്ങളുടെയും വിഷാദങ്ങളുടെയും ചിത്രപടമായിമാറുന്നു. ജീവിതത്തെ വിലമതിക്കുകയും നിർമ്മലമായ ബന്ധത്താൽ സ്നേഹിക്കുകയും ചെയ്യുന്ന കവിമാനസത്തിൻ്റെ കാലത്തോടുള്ള പ്രതിസ്‌പന്ദങ്ങളായി ഈ കവനങ്ങളെ വിലയിരുത്താം.
പ്രപഞ്ചനാഥനായ ദൈവത്തിലും ആ അപാരതയിലും ഉറച്ച വിശ്വാസമാണ് ഈ കവിതകൾക്ക് സ്ഥിതപ്രജ്ഞയുടെ സ്വരം സമ്മാനിക്കുന്നത്.
Your email address will not be published. Required fields are marked *