
ഒരുകാലത്ത് അയിരമല ചേരന്മാരുടെ നിയന്ത്രണത്തിലുള്ള പ്രദേശമായിരുന്നുവെന്നത് ആധികാരികമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ കൃതി സ്ഥാപിച്ചെടുക്കുന്നുണ്ട്. ആദിചേര സാമ്രാജ്യത്തിന്റെ സ്ഥാപകനായ, ഉദിയൻ ചേരൽ ആതൻ അയിരമലയിൽ താമസിച്ചിരുന്നുവെന്നു മാത്രമല്ല. അദ്ദേഹത്തിന്റെ ആസ്ഥാനവും അയിരമലയായിരുന്നു. രാജകൊട്ടാരവും കുലദേവതയും യുദ്ധദേവതയുമായ പെരുംതേവിയുടെ അമ്പലവും അയിരമലയിലുായിരുന്നു. പിന്നീട് ചേരന്മാരുടെ തലസ്ഥാനം അയിരമലയിൽനിന്നു കൊടുങ്ങല്ലൂരിലേക്ക് മാറ്റുകയുണ്ടായി. ചരിത്രം വളരെ മനോഹരമായി ലളിതഭാഷയിൽ രസകരമായി പറഞ്ഞുപോകുന്നത് ഈ കൃതിയുടെ മറ്റൊരു സവിശേഷതയാണ്. കേരളചരിത്രത്തിലെ വിട്ടുപോയ ഭാഗങ്ങൾ നികത്താൻ ഈ കൃതി പ്രയോജനപ്പെടും എന്നതിൽ സംശയമില്ല. മാത്രമല്ല വായനക്കാർക്ക്, നവ്യമായ അറിവിന്റെ വെളിച്ചം വീശുവാൻ ഈ ഗ്രന്ഥം സഹായിക്കുമെന്നതും നിസ്‌തർക്കമാണ്.
Your email address will not be published. Required fields are marked *