
ഇരുട്ടിലാണ്ടുപോയ ഗ്രാമങ്ങളുടെ സർവ്വനാശം കണ്ട് പരിഭ്രാന്തനായി ഖദർധാരിയായ പണിക്കർ സാർ കേരളത്തിലുടനീളം ഓടി നടന്നു. നാലായിരം ഗ്രാമങ്ങളിൽ ലൈബ്രറികൾ സ്ഥാപിച്ച് ഗ്രാമോദ്ധാരണത്തിന് തുടക്കം കുറിച്ച പണിക്കർ സാർ ആണ് സാക്ഷരതാപ്രവർത്തനവും കേരളത്തിൽ ആരംഭിച്ചത്. സേവനരംഗത്ത് പട്ടിണി കിടക്കേണ്ടി വന്നിട്ടും യുദ്ധസന്നദ്ധരായി മുന്നോട്ടുവന്ന മൂന്നൂറിലധികം പ്രവർത്തകർ ഈ നാട്ടിൽ ഒരു വലിയ മാറ്റമുണ്ടാക്കി ഇന്ന് അറിയപ്പെടാത്തവരായി നിൽക്കുന്നു. അവരെ ജനസമക്ഷം തുറന്നുകാണിക്കാനാണ് ഈ ചരിത്രരചനകൊണ്ട് ഉദ്ദേശിച്ചത്. സമ്പൂർണ്ണ സാക്ഷരതാ പ്രവർത്തനം എന്ന സ്വപ്ന യാത്രയുടെ ചിത്രീകരണമാണിത്.
Your email address will not be published. Required fields are marked *