
തീവ്രവും തീക്ഷ്‌ണവുമായ വിഷയങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് മനുഷ്യമനസ്സുകളുടെ താഴ്വാരങ്ങളിൽ വേരുകളാഴ്ത്താൻ പാകത്തിലുള്ള കഥകളുമായി നമുക്കു മുന്നിൽ പുതിയൊരെഴുത്തുകാരൻ നിൽക്കുന്നു; ഗിരിധർ പൈ. 'വീണ്ടും ആദ്യരാത്രി' എന്ന അദ്ദേഹത്തിന്റെ കഥാസമാഹാരം വായനക്കാർ ഏറ്റെടുക്കും എന്നതിൽ സംശയമില്ല. എന്തെന്നാൽ, ആ കഥകളിലൂടെ കടന്നുപോകുമ്പോൾ ചിലപ്പോൾ നമ്മൾ ഭയക്കും, വേദനിക്കും, സന്തോഷിക്കും, ആത്മാന്വേഷണത്തിനൊരുമ്പെടും. അത്രമേൽ ജീവൽസ്പർശിയാണ് ഓരോ കഥയുടെയും പ്രമേയം.
Your email address will not be published. Required fields are marked *