
ശ്രീലങ്കയുടെ വർത്തമാനകാലത്തിലൂടെയും പൗരാണികകാലത്തിലൂടെയും രാമായണത്തിലൂടെയും സഞ്ചരിച്ച അനുഭൂതി ഈ കൃതി പകർന്നുനൽകുന്നു. രാമനും സീതയും ലക്ഷ്‌മണനും ഊർമിളയും മണ്ഡോദരിയും കൈകസിയും കുംഭകർണനും ഹനുമാനും വാനരന്മാരുമൊക്കെ ഈ കൃതിയിൽ അണിനിരക്കുന്നു. യാത്രാവിവരണത്തോടൊപ്പം പുരാണകഥയും ഐതിഹ്യവും ഭാവനയും ഇതിൽ ഒത്തുചേരുന്നു ണ്ട്. തമിഴന്മാരും സിംഹളന്മാരും തമ്മിലുള്ള സംഘർഷവും പുലികളുടെ നേതാവായ വേലുപ്പിള്ള പ്രഭാകരന്റെ വധം, സ്വാമി വിവേ കാനന്ദന്റെ പ്രസംഗം, രാജീവ് ഗാന്ധിയുടെ ദാരുണാന്ത്യം തുടങ്ങിയ കാലികവിഷയങ്ങളും ഇവിടെ പ്രതിപാദിക്കുന്നു. പാക് ഉൾക്കടൽ വിഭജിക്കുന്ന ഇന്ത്യയുടെയും ശ്രീലങ്കയുടെയും സംസ്കാരങ്ങൾ തമ്മിലുള്ള സാദൃശ്യം ഈ കൃതിയിൽ എടുത്തു കാട്ടുന്നു.
Your email address will not be published. Required fields are marked *