
മനുഷ്യനെ ആഴത്തിൽ സ്‌പർശിക്കുവാനും അസമത്വം അനുഭവിച്ച വലിയൊരു ജനവിഭാഗത്തിന്റെ ജീവിതഗതിയിൽ സാരമായ വ്യതിയാനം വരുത്തുവാനും കഴിഞ്ഞ യുഗപ്രഭാവനായൊരു മഹാത്മാവായിരുന്നു ശ്രീനാരായണഗുരു. ചെമ്പഴന്തിയിലെ ഒരു ചെറുകുടിലിൽ ജനിച്ച് വർക്കലയിലെ ശിവഗിരിയിൽ മഹാസമാധി പ്രാപിച്ച പരമകാരുണികൻ ലോകചരിത്രത്തിൽ മറ്റാർക്കും സാധിക്കാത്ത ചില കാര്യങ്ങൾ കുടി നിർവഹിച്ചു. ജാതിവ്യവസ്ഥയുടെ അർത്ഥശൂന്യത വെളിപ്പെടുത്തുവാനും വിവിധമതങ്ങളെ സമന്വയിപ്പിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. ശ്രീനാരായണഗുരുവിന്റെ ജീവിതത്തെയും ദർശനത്തെയും കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഈ കൃതിയിൽ സുവ്യക്തവും സുലളിതവുമായ ഭാഷയിൽ അക്കാര്യങ്ങളൊക്കെത്തന്നെ അനാവൃതമാകുന്നു.
Your email address will not be published. Required fields are marked *