
മണ്ണിനും പെണ്ണിനും മാതൃഭാഷയ്ക്കും വേണ്ടി അന്ത്യംവരെ പൊരുതിയ കവയിത്രിയാണ് സുഗതകുമാരി. മൂല്യച്യുതികൾക്കെതിരെ കലഹിക്കാനും തോൽക്കുമെന്ന റിഞ്ഞുകൊണ്ടുതന്നെ ഒറ്റയാൻ യുദ്ധം നടത്താനുമായി ജീവിതം ഉഴിഞ്ഞുവെച്ച പ്രകൃതിസ്നേഹിയും നിരാലംബരുടെ അമ്മയുമായിരുന്നു ടീച്ചർ. മനുഷ്യനെയും പ്രകൃതിയെയും സമന്വയിപ്പിച്ചുകൊണ്ടും അധർമങ്ങൾക്കെതിരെ പ്രതികരിച്ചു കൊണ്ടും ടീച്ചർ നടത്തിയ പോരാട്ടങ്ങളൊന്നും പരാജയപ്പെട്ടിട്ടില്ല. സത്യവും സൗന്ദര്യവും പ്രണയവുമായിരുന്നു സുഗതക്കവിതകളുടെ മുഖമുദ്രകൾ. പ്രശസ്‌ത വ്യക്തികളുടെ അനുസ്‌മരണങ്ങൾ, പ്രമുഖപത്രങ്ങളുടെ മുഖപ്രസംഗങ്ങൾ, ഈടുറ്റ കവിതാപഠനങ്ങൾ, അവതാരികകൾ, കവിമൊഴി, അഭിമുഖം, കാവ്യാഞ്ജലി എന്നിങ്ങനെ ഏഴ് അധ്യായങ്ങളിലായി സുഗതകുമാരിയുടെ സാഹിത്യ-പരിസ്ഥിതിസംരക്ഷണ-സ്ത്രീശാക്തീകരണ ആതുരസേവനമേഖലകളിലെ പ്രവർത്തനങ്ങൾ സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.
Your email address will not be published. Required fields are marked *