
ഈ കവിതാസമാഹാരത്തിലെ നൂറ്റിനാല് കവിതകളും വ്യത്യസ്‌തമായ വിഷയങ്ങളെ കേന്ദ്രീകൃതമാക്കി. ഭാവനാവിലാസത്തിന്റെ മേമ്പൊടിചേർത്ത് ആത്മമബോധത്തിലൂടെ സൃഷ്ടിച്ചവയാകുന്നു. എങ്കിലും കാവ്യാനുശീലമായ പ്രത്യേകതകളെ കണക്കിലെടുക്കുന്നപക്ഷം വിഷയ ക്രമീകരണത്തിലെ ഏകതാനതയെ മാനദണ്ഡമായി വിവക്ഷിക്കുന്നതിലൂടെ ഏതാണ്ട് ഒരുമ പുലർത്തുന്ന കവിതകൾ ഈ സമാഹാരത്തിലുണ്ട്. ഈ കവിതകളിൽ കാണുന്ന മറ്റൊരു പ്രത്യേകത, തികഞ്ഞ പാരായണക്ഷമതയാകുന്നു. ഒറ്റയിരുപ്പിൽത്തന്നെ എത്രതവണ വായിക്കാനും പുതിയമാനങ്ങൾ കണ്ടെത്താനുമാകുമെന്നുള്ളതും കവിതകളുടേയും അതിലൂടെ കവി അനാവരണംചെയ്യുന്ന ദീപ്തിമണ്ഡലങ്ങളുടേയും പ്രത്യേകത ഒന്നുകൊണ്ടുതന്നെയാകുന്നു. ഹൃദ്യമായ അവതരണവും ആനന്ദസന്ദായകമായ ആശയത്തനിമയും കവിതകളിൽ പൊതുവേ മേമ്പൊടിയായി വർത്തിക്കുന്ന പേരിടാനാവാത്ത മറ്റുചില ഘടകങ്ങളും സൗന്ദര്യസങ്കല്‌പങ്ങളെപ്പോലും തൊട്ടുണർത്തുന്നു.
Your email address will not be published. Required fields are marked *