Your cart

For Support?
0471-2338841
product-large

Swantham Lekhakan G. Sekharan Nair

(3.5)
₹ 350.0
2 in stock
Author:
  • Suku Palkulangara
Language:
Description

അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ  കുലപതിയും മാതൃഭൂമി ദിനപത്രത്തിന്റെ  റിപ്പോർട്ടറും തിരുവനന്തപുരം ബ്യൂറോചീഫും ആയിരുന്ന ജി. ശേഖരൻനായരുടെ കഥയാണ് 'ജി. ശേഖരൻനായർ- സ്വന്തം ലേഖകൻ' എന്ന ഈ കൃതി. അരനൂറ്റാണ്ടുകാലത്തെ പത്രപ്രവർത്തനാനുഭവങ്ങളാണ് ഇതിലെ മുഖ്യപ്രതിപാദ്യം. സ്വാമി വിവേകാനന്ദനിൽ നിന്നു പഠിച്ച നിർഭയത്വത്തോടെയും സ്വദേശാഭിമാനിയിൽ നിന്നു പഠിച്ച സ്വാതന്ത്ര്യബോധത്തോടെയും അഴിമതിക്കും അനീതിക്കുമെതിരെ നടത്തിയ പോരാട്ടമാണ് ശേഖരൻനായരുടെ മാധ്യമജീവിതം. മോട്ടോർ വാഹന വകുപ്പിലെ അഴിമതികൾ, ആരോഗ്യവകുപ്പുമന്ത്രിയുടെ രാജിക്ക് വഴിയൊരുക്കിയ പ്രാണവായു തേടുന്ന ആരോഗ്യരംഗം, ഹൗസിങ് ബോർഡിന്റെ  തട്ടിപ്പും വെട്ടിപ്പും വെളിപ്പെടുത്തിയ ഹൗസിങ് ബോർഡെന്ന ബ്ലേഡ് കമ്പനി എന്നിങ്ങനെ നിരവധി ലേഖനങ്ങളിലൂടെ അഴിമതിക്കും അനീതിക്കുമെതിരെ ശേഖരൻനായർ നടത്തിയ അക്ഷരപോരാട്ടങ്ങൾ ഈ കൃതിയിൽ വിവരിക്കുന്നുണ്ട്.

എക്കാലത്തേയും ജേണലിസം വിദ്യാർഥികൾക്കും പൊതുപ്രവർത്തകർക്കും ഉപകാരപ്രദമായ കൈപ്പുസ്‌തകമാണ് ഈ കൃതി.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)