
വീരേതിഹാസനായകനായിരുന്ന ഗിൽഗമേഷിന്റെ ജീവിതകഥ ഇതിവൃത്തമാക്കി രചിച്ച കൃതിയുടെ മലയാള ആഖ്യാനമാണ് ഈ കൃതി. ഇന്ത്യൻ ഭാഷകളിൽ ഗിൽഗമേഷിനെ സംബന്ധിച്ച ആദ്യകൃതിയാണിത്. മരണത്തെ വെല്ലുവിളിച്ച് അമരത്വം നേടാനുള്ള പോരാട്ടത്തിന്റെ കഥയാണിത്. ജീവിതലക്ഷ്യം നേടുവാനായി പോഘട്ടം നടത്തുന്ന ധീരതയുടെ ശക്തിഗാഥയാണിത്. മാനവജീവിതത്തിന്റെ ദാർശനികപ്രശ്നങ്ങൾ, ജനാധിപത്യവും സേച്ഛാധിപത്യവും തമ്മിലുള്ള സംഘർഷം, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകളും, അമരത്വം തേടിയുള്ള സാഹസിക അരത തുടങ്ങിയവ ഈ കൃതിയിൽ ചർച്ചചെയ്യുന്നു. നശിച്ചുപോകുന്ന ശരീരത്തിന് ആനന്ദം നൽകാത്തവന് എവിടെ താന്നികിട്ടുമെന്നാണ് കന്യകകളെ വേട്ടയാടുന്നതിന് ന്യായീകരണമായി ഗിൽഗമേഷ് ചോദിക്കുന്നത്. ജീവിതത്തോടുള്ള ഒടുങ്ങാത്ത ആസക്തിയും ജീവിതത്തിന്റെ ശാശ്വതസത്യമായ മരണവും തമ്മിലുള്ള സംഘർഷത്തിന്റെ ചിത്രീകരണമാണ് ഈ ഗ്രന്ഥം.
Your email address will not be published. Required fields are marked *