
നാഞ്ചിനാട്ടിലെ പുരാവൃത്തം, ചരിത്രം, ആചാരം, സംസ്കാരം തുടങ്ങി വിവിധ തലങ്ങൾ സന്ദർശിക്കുന്ന 'പെണ്ണരശുനാട്ടിലെ ഒരു കുടുംബപുരാണം' നാലു തലമുറകളുടെ ജീവിതത്തിലൂടെ പരിണമിക്കുന്ന ഒരു ദേശത്തിന്റെ സംസ്‌കൃതിയാണ് അവതരിപ്പിക്കുന്നത്. അതിൽ രാഷ്ട്രീയമുണ്ട്. വിഭജിതകേരളത്തിന്റെ നഷ്ടബോധമുണ്ട്. തങ്ങളുടേതായ ഇടം നഷ്ടപ്പെട്ടവരുടെ ആകുലതയുണ്ട്. സമഗ്രവും ഹൃദ്യവുമായ ഇതിവൃത്തസംസ്‌കരണം. മിഴിവാർന്ന കഥാപാത്രങ്ങൾ. ചടുലമായ സംഭാഷണശൈലി. അനേകം പ്രസിദ്ധ നോവലുകൾക്ക് മലയാളചാരുത നൽകിയ ശ്രീ. എം.പി. സദാശിവന്റെ കലാനുഭവം ഈ സ്വതന്ത്രകൃതിയിലും പ്രതിഫലിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു എന്നത് അഭിമാനകരം
Your email address will not be published. Required fields are marked *