
ജീവിതത്തിലെ വലിയ ഒരു കാലയളവ് കാവ്യസപര്യയിൽ മുഴുകിയ അദ്ദേഹം തന്റെ ജീവിതദൗത്യത്തിന്റെ ഫലപ്രദമായ നിർവ്വഹണത്തിന് അത് അപര്യാപ്തമാണെന്ന ബോദ്ധ്യത്തോടെ ഉപന്യാസരചനയിലേക്ക് കടന്നിരിക്കുന്നു. സ്വാനുഭവങ്ങളുടെ പങ്കിടൽ ആണ് കാവ്യജീവിതത്തിൽ സംഭവിക്കുന്നത്. സഹജീവികളോട് ചിലതൊക്കെ പറയുക, ആവുമെങ്കിൽ അവരെ പ്രബോധിപ്പിക്കുക. ഇതാണ് ഉപന്യാസരചനയുടെ ലക്ഷ്യം. ഒരൊറ്റപ്പുറത്തിലൊതുങ്ങുന്ന അത്യന്തം ഹ്രസ്വമായ കുറിപ്പുകൾ മുതൽ പ്രൗഢമായ പ്രബന്ധങ്ങൾ വരെ ഈ സമാഹാരത്തിലുണ്ട്.
Your email address will not be published. Required fields are marked *