Your cart

For Support?
0471-2338841
product-large

CHOOLIMALA

(0 / 5) • 0 Reviews
₹ 300.0
In stock
Author:
  • Kalpatta Balakrishnan
Category:
Language:
Description

ആധുനികതയെ തുടർന്നുവന്ന നൂതനപ്രസ്ഥാനമാണ് ഉത്തരാധുനികത. സാഹിത്യസൃഷ്‌ടിക്ക് കാവ്യസൗന്ദര്യം മാത്രം പോര, മാനവികതകൂടി വേണം. ചൂഷണംചെയ്യപ്പെടുന്ന പ്രകൃതിയും പ്രാന്തവൽക്കരിക്കപ്പെടുന്ന മനുഷ്യനും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളും കുട്ടികളും ഒക്കെയാണ് ഈ പ്രസ്ഥാനങ്ങളിലെ നോവലുകളിലെ പ്രമേയങ്ങൾ. പാരമ്പര്യത്തിൽനിന്ന് വ്യതിചലിച്ച് നൂതനമായൊരു ശൈലിയോടും ഭാവുകത്വത്തോടും രചിച്ച ധൈഷണികനോവലായ 'ചുളിമല'യെ ഉത്തരാധുനികനോവൽ ശാഖയിൽപ്പെടുത്താം. നായകൻ, നായിക, വില്ലൻ എന്നീ സ്ഥിരം ചട്ടക്കൂടൊന്നും ഈ കൃതിക്കില്ല. ഒരു ദേശത്തിന്റെ കഥയും പ്രാന്തവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ജീവിതവുമാണിതിലെ പ്രതിപാദ്യം. മരണത്തെയും ജീവിതത്തെയും കുറിച്ചുള്ള ചിന്തകൾ അവതരിപ്പിക്കുന്ന ഈ കൃതി ഒരു ദാർശനികനോവലാണ്.

No reviews yet.

Add a review

Your email address will not be published. Required fields are marked *

Your rating *
Review submitted successfully!