
അച്ഛന്റെ ജീവിതത്തിന്റെ അവസാനനാളുകളിലെ സന്തതസഹചാരിയായിരുന്നു സഖാവ് എൽ. പരമേശ്വരൻ. ഈ ഗ്രന്ഥം അവർ ഇരുവരും തമ്മിലുണ്ടായിരുന്ന ഊഷ്‌മളമായ ബന്ധത്തിൽനിന്ന് ഉണ്ടായിവന്നതാണ്. അക്ഷരങ്ങളെയും അറിവിനെയും ഗാഢമായി പ്രണയിച്ചിരുന്ന അച്ഛന്റെ അവസാനകാലപുസ്‌തകങ്ങളുടെ രചനയിൽ ഒപ്പംനിന്ന പരമേശ്വരൻ സാറിന്റെ അനുഭവങ്ങളാണ് ഈ പുസ്‌തകരചനയ്ക്ക് പിന്നിലെന്നത് വ്യക്തമമാണ്. അച്ഛന്റെ ഒരു ബൗദ്ധിക ജീവചരിത്രമെന്നു വേണമെങ്കിൽ ഈ പുസ്‌തകത്തെ വിശേഷിപ്പിക്കാൻ കഴിയും. ഇതിൽ പരമേശ്വരൻ സാറിന്റെ ഓർമകൾ മാത്രമല്ല, അച്ഛനെഴുതിയ വിവിധ പുസ്‌തകങ്ങളിൽ നിന്നുള്ള ഉദ്ധരണികളും ആ പുസ്‌തകങ്ങളെക്കുറിച്ചുള്ള സാമാന്യമായ വിവരണവും ഉൾപ്പെടുത്തിയിരിക്കുന്നു. പ്രത്യേകിച്ചും അവസാനമെഴുതിയ പ്രധാനപുസ്‌തകങ്ങളെയാണ് ഇതിൽ അവലംബിച്ചിരിക്കുന്നത്.
Your email address will not be published. Required fields are marked *