
മലയാളനാടകവേദിക്ക് ഒന്നരനൂറ്റാണ്ടോളമേ പ്രായമുള്ളൂവെങ്കിലും അരങ്ങിൽ പലതരത്തിലും തലത്തിലും സ്വജീവിതമർപ്പിച്ച് പ്രവർത്തിച്ചിട്ടുള്ള അനേകരെ മലയാളി ഏതാണ്ട് മറന്നുകഴിഞ്ഞിരിക്കുന്നു. ചരിത്രരേഖകൾ ചമയ്ക്കുകയോ സൂക്ഷിക്കുകയോ ചെയ്യുക നമുക്ക് ഒട്ടും പതിവുള്ള സ്വഭാവവിശേഷങ്ങളല്ല. തലമുറകളിൽനിന്ന് തലമുറകളിലേക്ക് പകർന്നുപോയ ഏറെയും തേഞ്ഞ് നിറംമങ്ങിയ ചില ഓർമശകലങ്ങൾ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. ഇത് ഒരു പോരായ്‌മ തന്നെയാണ്. ശ്രീ മീനമ്പലം സന്തോഷ് വർഷങ്ങൾ നീണ്ട പഠനാന്വേഷണങ്ങളിലൂടെ കണ്ടെത്തിയ ചരിത്രശേഷിപ്പുകൾ ചിത്രങ്ങളും അവശ്യം വിവരണങ്ങളും സഹിതം വേദി എന്ന പേരിൽ സാമാന്യം വലിപ്പമുള്ള ഈ ഗ്രന്ഥത്തിലൂടെ പ്രകാശിപ്പിക്കുമ്പോൾ അത് നമ്മുടെ സാംസ്കാരിക ചരിത്രത്തിലെ സുപ്രധാനമായ ഒരേടായി മാറുന്നു. എഴുത്തുകാരൻ, നടൻ, നാടകസംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ പ്രൊഫഷണൽ നാടകവേദിയെ എമ്പാടും സമ്പന്നമാക്കിയ ഒരു നാടകപ്രവർത്തകനാണ്. തികച്ചും ശ്രമകരവും ആധികാരികവുമായ ഈ ഉദ്യമം സ്വയം ഏറ്റെടുത്തതെന്നത് അങ്ങേയറ്റം ശ്ലാഘനീയമായിരിക്കുന്നു.
Your email address will not be published. Required fields are marked *