
കാട്ടാമ്പള്ളി നിഷ്കളന്റെ കവിതകളിൽ ചരിത്രജ്ഞാനത്തിന്റെ നാഴികക്കല്ലുകളും അമർഷത്തിന്റെ സ്‌ഫോടകവസ്‌തുക്കളും കാണാം. ചരിത്രം ഇവിടെ സവർണ്ണസംസ്‌കാരത്തിന്റെ കുഴലൂത്താവുന്നതേയില്ല. ഇന്ത്യൻ അതിർത്തിക്കു കാവൽ നിന്ന കവിക്കു മഹാകവി പാലാ നാരായണൻ നായരുടെ അന്വേഷണ തൃഷ്ണയുണ്ടായതും സ്വഭാവികം. ഈ സമാഹാരത്തിലെ വളരെ ശ്രദ്ധേയമായ ഒരു കവിതയാണ് മുലച്ചിപ്പറമ്പ്! ഒരു ബദൽ ചരിത്ര രചന. ചേർത്തലയിലെ നങ്ങേലി എന്ന അഭിമാനിയായ അമ്മയെക്കുറിച്ച് വിശദമായ അറിവൊന്നും നമുക്കില്ല. ഇരുളിലേക്കു മാറ്റിനിർത്തിയ ഒരു പോരാട്ടമായിരുന്നല്ലോ അത്. പെൺകുട്ടികളെ ക്ഷേത്രത്തിനു സമർപ്പിക്കുന്ന കർണ്ണാടകത്തിലെ ദുരാചാരമാണ് യല്ലമ്മയിലെ പ്രതിപാദ്യം. സ്ത്രീപക്ഷത്തു നിന്നുകൊണ്ടു ചുമതല നിർവ്വഹിക്കുന്ന കവിയെ ഇവിടെ നമുക്കു കാണാം. അരളിക്കായ്‌കൾ എന്ന കവിതയും ഉദാഹരണമാണ്.
Your email address will not be published. Required fields are marked *