ജീവിതം എന്ന മഹാത്ഭുതത്തിന്റെ വൈചിത്യഭംഗികൾ നമ്മെ കാണിച്ചുതരുന്നവയാണ് ഇതിലെ ലേഖനങ്ങൾ. ഗ്രന്ഥകാരൻ തന്റെ പരന്നവായനയിൽ നിന്നും അനുഭവങ്ങളിൽ നിന്നും തിരഞ്ഞെടുത്ത മുത്തുകളാണവ. ചിന്താ മാധുര്യമുള്ള ചെറുലേഖനങ്ങളുടെ ഒരു സമാഹാരമാണ് "പ്രഭാതചിന്തകൾ പ്രസാദചിന്തകൾ". ഇതിലെ ഓരോ ലേഖനവും ഓരോ പ്രഭാതത്തിൽ വായിച്ചാൽ ആ ദിവസം മുഴുവനും ആ ലേഖനത്തിലെ ചിന്തകൾ നമ്മോടുകൂടെ ഉണ്ടാകും. എല്ലാ ലേഖനങ്ങളിലും തെളിഞ്ഞുനിൽക്കുന്ന പ്രസാദാത്മകത ഉടനീളം കാണാം. അതിനാൽ ഇവയെല്ലാം തന്നെ പ്രഭാതചിന്തകൾ മാത്രമല്ല, പ്രസാദചിന്തകളും കൂടിയാണ്.
No reviews yet.
Your email address will not be published. Required fields are marked *