
ജനാധിപത്യ രാഷ്ട്രീയത്തിന്റെ ശരിയായ ഉള്ളടക്കം ജനകീയതയാണെന്ന് സ്വന്തം പ്രവർത്തന ശൈലിയിലൂടെ വ്യക്തമാക്കിയ നേതാവാണ് ഉമ്മൻ ചാണ്ടി. ലാളിത്യവും വിനയവും ജനസമ്പർക്കവുമായിരുന്നു അദ്ദേഹത്തിന്റെ ജനകീയത പതിന്മടങ്ങ് വർദ്ധിപ്പിച്ചത്. കംപ്യൂട്ടറിനെ വെല്ലുന്ന ഓർമ്മശക്തിയും ആരോടും ക്ഷോഭിയ്ക്കാത്ത ക്ഷമയും ജാതി, മത, രാഷ്ട്രീയ ഭേദമന്യ ആരെയും സഹായിക്കുന്ന സുമനസ്സുമാണ് അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതകൾ. രാജർഷിയായ ഉമ്മൻ ചാണ്ടി എന്ന ഈ കൃതിയിൽ അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത ജീവിതവും സ്വഭാവസവിശേഷതകളും സേവനങ്ങളും ലളിതമായും സമഗ്രമായും പ്രതിപാദിക്കുന്നു. കെട്ടിച്ചമച്ച സോളാർ കേസിന്റെ സത്യാവസ്ഥ അനാവരണം ചെയ്യു ന്നുണ്ട്.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഡയറക്ടറായിരുന്ന ഡോ.എം.ആർ. തമ്പാനാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. ഉമ്മൻ ചാണ്ടിയുടെ ജീവിത നേർക്കാഴ്ച എന്നതിലുപരി ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രമാണ് ഈ കൃതി.
Your email address will not be published. Required fields are marked *