
കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാൻഫെഡ് - എസ്.ആർ.സി) 1984-85 കാലഘട്ടത്തിൽ ഉത്തരകേരളത്തിലെ ഏഴോം ഗ്രാമത്തിലെ ജനതയെ മുഴുവൻ ആവേശ ഭരിതരാക്കി അണിചേർത്ത് നടത്തിയ സമ്പൂർണസാക്ഷരതായജ്ഞത്തിന്റെ വിജയകഥയാണ് ഈ രേഖ. പരിപാടിയുടെ പ്രധാന സംഘാടകനും കാൻഫെഡ് എസ്.ആർ.സിയുടെ വടക്കൻ കേരളത്തിന്റെ ചുമതലക്കാരനുമായിരുന്ന വി.ആർ.വി. ഏഴോ മാണ് രേഖ അവതരിപ്പിക്കുന്നത്. ഇന്ത്യൻ സാക്ഷരതാരംഗത്ത് നടന്ന ആദ്യത്തെ ഈ ജനകീയകൂട്ടായ്‌മ വിജയിപ്പിച്ച ഒട്ടനവധി സന്നദ്ധപ്രവർത്തകരും നേതാക്കളും ഇന്ന് നമ്മോട് ഒപ്പമില്ല. അവരുടെയും ഇന്ന് ജീവിച്ചിരിപ്പുള്ളവരുടെയും അതുല്യമായ സേവനസന്നദ്ധതയ്ക്കുള്ള സ്‌മരണാഞ്ജലി കൂടിയാണ്, ചരിത്രവിദ്യാർത്ഥികൾക്കും ഗവേഷണതൽപ്പരർക്കും പ്രയോജനപ്പെടുന്ന ഈ കൃതി.
Your email address will not be published. Required fields are marked *