
അയ്യൻകാളിയെ കേന്ദ്രകഥാപാത്രമാക്കി രചിച്ച ഏറ്റവും നൂതനമായ നാടകമാണ്
“മഹാത്മാ അയ്യൻകാളി - നവോത്ഥാനപോരാളി'. ഇത് ഒരു പ്രബോധനനാടകമാണ്. വ്യത്യസ്‌തമായ അവതരണവഴികളിലൂടെ സഞ്ചരിച്ച മലയാളനാടകപ്രസ്ഥാനത്തിൽ രചനാവൈഭവംകൊണ്ട് ചരിത്രത്തിൽ അടയാളപ്പെട്ട നാടകരചയിതാക്കൾ ഉണ്ടായിട്ടുണ്ട്. പറന്നുമാറിയ പതിരുകൾക്കിപ്പുറം അവശേഷിച്ച പൊൻമണികളിൽ മലയാളനാടകസാഹിത്യം ഭാരതീയനാടകപ്രസ്ഥാനത്തിൽ സ്‌തുത്യർഹത നേടി നിലകൊള്ളുന്നു. അരങ്ങുഭാഷയ്ക്ക് നാടകകൃതി അധികപ്പറ്റാണെന്ന് അസംബന്ധം പറയുന്ന ആധുനികവാദികൾക്ക്, ഷേക്സ്പിയർക്കും ഇബ്സനും ചെഖോവിനുമൊപ്പം കാലാതിവർത്തിയായി നിലകൊള്ളാൻ സാധിക്കുമോ എന്ന് സന്ദേഹപ്പെടേണ്ട; അത് കാലം തെളിയിക്കുമെന്ന് തീർച്ചയാണ്. വാക്കുകളെ വജ്രായുധമാക്കി ഉത്തമനാടകങ്ങളെഴുതിയ മലയാളനാടകകൃത്തുക്കളിൽ പിരപ്പൻകോട് മുരളിയും ചരിത്രത്താളുകളിൽ ഇടം നേടിയിരിക്കുന്നു.
Your email address will not be published. Required fields are marked *