
പാലോട് ദിവാകരൻ സ്‌മര്യപുരുഷന്റെ വ്യക്തിജീവിതവും പൊതുജീവിതവും വൈവിധ്യമാർന്ന കർമ്മരംഗങ്ങളും വ്യക്തിത്വത്തിലെ സവിശേഷതകളും ആദർശപ്രതാപവും കർമോത്സുകതയുമെല്ലാം ഈ കൃതിയിൽ അവലോകനം ചെയ്യുന്നു. അക്കൂട്ടത്തിൽ മുഖ്യമന്ത്രിക്കാലത്തിനു നൽകിയ ഊന്നൽ ഈ കൃതിയുടെ പ്രാധാന്യം വർധിപ്പിക്കുകയാണു ചെയ്യുന്നത്. നവകേരളശില്പിയായ അച്യുതമേനോന്റെ ജൈത്രയാ ത്രയുടെ തെളിഞ്ഞ കുറെ ചിത്രങ്ങൾ വരച്ചുകാട്ടുന്നുണ്ട്. കേരളത്തിലെ എന്നല്ല ഇന്ത്യയിലെതന്നെ ഒരു മുഖ്യമന്ത്രിക്കും കഴിയാതിരുന്ന കാര്യമാണ് ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളും സാമൂഹ്യ-സാംസ്‌കാരിക-സാമ്പത്തിക സ്ഥാപനങ്ങളുമടക്കം അമ്പതോളം സ്ഥാപനങ്ങളുടെ നിർമിതി. ആ സ്ഥാപനങ്ങളുടെ പട്ടികയും ആവശ്യമായ വിവരണങ്ങളും ഈ ഗന്ഥത്തിൽ ഉണ്ട്.
Your email address will not be published. Required fields are marked *