
അക്ഷരക്കരുത്തിന്റെയും വായനയിലൂടെ ലഭിക്കുന്ന അറിവിന്റെയും മാഹാത്മ്യം ഉബൈസ്‌തരം വെളിപ്പെടുത്തുന്ന പതിനഞ്ചുലേഖനങ്ങളുടെ സമാഹാരമാണ് ഈ ലഘു കൃതി. ശാസ്ത്രരംഗത്ത് അനശ്വരസംഭാവന നൽകിയ ചില മഹത്വ്യക്തികളെ പരിചയപ്പെടുത്തുകയാണ് ഒരു ഭാഗത്ത്. മേരിക്യൂറി, മൈക്കിൾ ഫാരഡേ തുടങ്ങിയവരെ ക്കുറിച്ചുള്ള ഉപന്യാസങ്ങൾ ആ വിഭാഗത്തിൽ വരുന്നു. ഇവരുടെ ജീവചരിത്രവും ശാസ്ത്രത്തിനു നൽകിയ സംഭാവനകളും ചുരുക്കി പ്രതിപാദിച്ചിരിക്കുന്നു. പ്രയുക്ത ശാസ്ത്രം എന്ന വിഭാഗത്തിൽപ്പെടുത്താവുന്നവയാണ് മറ്റൊരു വിഭാഗത്തിലെ ഉപന്യാസങ്ങൾ. വെടിമരുന്ന്, മർദ മാപിനി, ലെൻസ്, കമ്പ്യൂട്ടർ, റോബോട്ട് തുടങ്ങിയവയെ ക്കുറിച്ചുള്ള ഉപന്യാസങ്ങൾ ഉദാഹരണം. അടുക്കും ചിട്ട യുമുള്ള അവതരണം, ലളിതമായ ഭാഷ, പാരായണ സുഖം നൽകുന്ന പ്രതിപാദനം എന്നിവ എല്ലാ ഉപന്യാസ ങ്ങളുടേയും മുഖമുദ്രയാണ്. സ്‌കൂൾ ലൈബ്രറികളിൽ ഉൾ പ്പെടുത്തേണ്ട ഒരു ഗ്രന്ഥമാണിതെന്ന് ഉറപ്പിച്ചുപറയാം.
Your email address will not be published. Required fields are marked *