
നക്ഷത്രങ്ങളുടെ ലോകത്തേക്കാണ് ഗ്രന്ഥകർത്താവ് വായനക്കാരെ ഈ ഗ്രന്ഥത്തിലൂടെ കുട്ടിക്കൊണ്ടു പോകുന്നത്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ ഉപരിതലം, ഗുരുത്വാകർഷണം, വേലിയേറ്റവും വേലിയിറക്കവും തുടങ്ങിയവയെപ്പറ്റി ശാസ്ത്രീയമായും വിശദമായും പ്രതിപാദിക്കുന്നു. ഈ കൃതിയിൽ. ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യയെ ലോകത്തെ നാലാം സ്ഥാനത്ത് എത്തിച്ച ഐ.എസ്.ആർ.ഒ.യുടെ പ്രവർത്തനങ്ങളും നേട്ടങ്ങളുടെ വിജയഗാഥയും ഈ ലഘുകൃതിയിൽ ചിത്രീകരിക്കുന്നുണ്ട്. ഇന്ന് സാധാരണക്കാർക്ക് പ്രയോജനകരമായ സ്ഥാപനമായി ഐ.എസ്.ആർ.ഒ ഉയർന്നിരിക്കുന്നു. പ്രകൃതിക്ഷോഭമുന്നറിയിപ്പ്, ടെലി എഡ്യൂക്കേഷൻ, ടെലി മെഡിസിൻ, കാലാവസ്ഥാ പ്രവചനം, മത്സ്യസമ്പത്ത് കണ്ടെത്തൽ, ഭൂവിഭവങ്ങൾ കണ്ടെത്തൽ, വാർത്താവിനിമയം എന്നിങ്ങനെ ജനോപകാരപ്രദമായ നിരവധി കാര്യങ്ങൾ ഐ.എസ്.ആർ.ഒ ചെയ്‌തുവരുന്നു. തികച്ചും സങ്കീർണവും സാങ്കേതികവുമായ ബഹിരാകാശ ഗവേഷണം എന്ന വിഷയം അതിലളിതമായാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.
Your email address will not be published. Required fields are marked *