
ഈ ഭൂമുഖത്ത് ആവിർഭവിച്ചിട്ടുള്ള സമസ്ത കലകൾക്കും സാഹിത്യത്തിനും കലാകാരന്മാർക്കും ഒരു ഭൂതകാലത്തിന്റെ കഥകൾ പറയാനുണ്ടാകും. പക്ഷേ അവയൊക്കെ എഴുതപ്പെടാതെ പോയാൽ കാലം അവരെ ഓർക്കുകപോലുമില്ല. ഏതും എഴുതപ്പെട്ടു പുസ്‌തകരൂപത്തിലാകുമ്പോഴാണ് അത് 'ചരിത്ര' മായി മാറുന്നത്. ആദ്യകാലത്ത് ഈ ഗാനമേള ഗ്രൂപ്പുകൾ എവിടെയൊക്കെയാണ് ആവിർഭവിച്ചത്, ആരൊക്കെയായിരുന്നു അന്ന് സ്റ്റേജുകളിൽ പാടിയിരുന്ന ഗായകന്മാർ, ഏതൊക്കെ ഗാനങ്ങളാണ് അവർ പാടി ഹൃദയത്തിൽ പ്രതിഷ്ഠിതമാക്കിയത്. ആ ഗാനം ഏത് സിനിമയിലേത്, അതിന് സംഗീതം നൽകിയതാര് തുടങ്ങിയുള്ള വിശദീകരണം ഈ ഗ്രന്ഥത്തിൽ ഗ്രന്ഥകാരൻ നൽകുന്നുണ്ട്.
കണിയാമ്പുഴ സുബ്രഹ്മണ്യം തന്റെ അനുഭവത്തിന്റെ തീച്ചൂളയിൽ വച്ച് ഊതിക്കാച്ചി തനിതങ്കമായി മാറ്റിയ ഈ ഗ്രന്ഥം വളരെ ലളിതമായ ഭാഷയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്.
Your email address will not be published. Required fields are marked *