
ഇന്ത്യൻ നാടക പാരമ്പര്യത്തിന് ദീർഘകാലത്തെ അഭിമാനകരമായ ചരിത്രമാണുള്ളത്. എങ്കിലും അത് യവന നാടകങ്ങളെ അതിവർത്തിക്കുന്നില്ല. ഇന്ത്യയുടെ പുരസ്‌കാര ചരിത്രം ഏറെക്കുറെ സാഹിത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പഴയ രാജാധികാരത്തിൻ കീഴിൽ പുലർന്നിരുന്ന പണ്ഡിതസദസ്സുകളുടെ പ്രകടനങ്ങൾക്ക് അധികാരപീഠങ്ങൾ കനിഞ്ഞുനൽകിയിരുന്ന പാരിതോഷികങ്ങൾ ഇന്നത്തെ പുരസ്‌കാരങ്ങളുടെ പ്രാഗ്രൂപങ്ങളെന്നു ഭാഷ്യം ചമയ്ക്കാവുന്നതേയുള്ളൂ. അതിന്റെ ചെറുമാതൃകകൾ കേരളത്തിലും നിലനിന്നിരുന്നു. മിക്ക വർഷങ്ങളിലും ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം വരുമ്പോൾ വളരെ അഭിമാനകരമായ നേട്ടങ്ങൾക്ക് മലയാളസിനിമ അർഹത നേടാറുണ്ട്. മികച്ച നടന്റെയോ നടിയുടെയോ അംഗീകാരം പലപ്പോഴും മലയാളത്തിനും ലഭിക്കാറുമുണ്ട്. ആ നേട്ടങ്ങൾ പ്രത്യേകം എടുത്ത് ചിട്ടപ്പെടുത്തി അവതരിപ്പിക്കാനും വിലയിരുത്താനുമാണ് ഈ പുസ്‌തകരചനയിലൂടെ പാലോട് ദിവാകരൻ ശ്രമിക്കുന്നത്.
Your email address will not be published. Required fields are marked *