
നാടകകലയുടെ വ്യത്യസ്‌തമായ സ്വഭാവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതിൽ ഡോ. രാജാ വാര്യർ എത്രമാത്രം പ്രഗത്ഭനാണെന്ന് നാടകപഠിതാക്കളോട് ഞാൻ പറയേണ്ടതില്ല. പന്ത്രണ്ട് പ്രബന്ധങ്ങളാണ് ഈ ഗ്രന്ഥം ഉൾക്കൊള്ളുന്നത്. പന്ത്രണ്ടും നാടകകലയെ വ്യത്യസ്തതകോണുകളിൽനിന്ന് നോക്കിക്കണ്ട് വിലയിരുത്തുന്നവയാണ്. നിരീക്ഷണപഠനം, വിശകലനം മുതലായവയിലൂടെ തന്റെ ആശയങ്ങൾ സുവ്യക്തമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹം വൈദഗ്ധ്യം പ്രകടിപ്പിച്ചിരിക്കുന്നു. ഡോ. രാജാ വാര്യരുടെ കണ്ണുകൾ ചെന്നെത്താത്ത നാടകമേഖലകളില്ല. നാടകത്തിൽ താല്‌പര്യമുള്ളവർക്ക് മാത്രമല്ല, നാടകത്തിലും സാമൂഹ്യപരിവർത്തനത്തിലും താല്‌പര്യമുള്ളവർക്കുകൂടി പ്രയോജനപ്രദമാണ് പണ്ഡിതോചിതമായ ഈ ഗ്രന്ഥം.
Your email address will not be published. Required fields are marked *