
കൃഷിയും കാർഷികോല്പന്നങ്ങളും വ്യവസായത്തേയും ഭാഷയേയും സംസ്കാരത്തേയും എങ്ങനെയെല്ലാം സ്വാധീനിക്കുമെന്നുള്ള അന്വേഷണവും കണ്ടെത്തലുകളുമാണ് മൂലം മറന്നാൽ വിസ്തൃതി എന്ന സാംസ്കാരിക ചരിത്രപഠനം. സാധാരണവായനക്കാർക്കും ചരിത്രഗവേഷകർക്കും പ്രയോജനകരമായിക്കും ഇത് എന്നതിൽ സംശയമില്ല.
ഇന്നലെകളിലെ കൃഷിരീതികളുടെയും കാർഷിക ആചാരാനുഷ്ഠാനങ്ങളുടെയും ചിത്രീകരണം ഈ കൃതിയിൽ കാണാം. മഴവെള്ളം ഭൂമിയിൽത്തന്നെ സംഭരിക്കാൻ അവസരം ഒരുക്കിയിരുന്ന നെൽപ്പാടങ്ങളെല്ലാം നികത്തി കോൺക്രീറ്റ് വനങ്ങളാക്കി. അതിന്റെ തിക്തഫലങ്ങളാണ് കാലം തെറ്റിയുള്ള കാലാവസ്ഥയും പ്രകൃതിദുരന്തങ്ങളും. നമ്മുടെ സംസ്കാരത്തിന്റെ വേരുകൾ തേടിയുള്ള അന്വേഷണത്തിന് നാട്ടറിവു കൾ, ഐതിഹ്യങ്ങൾ, പഴഞ്ചൊല്ലുകൾ, പദങ്ങളുടെ നിരുക്തം, ജ്യോതിശാസ്ത്രം, ഇതിഹാസങ്ങൾ, പുരാണങ്ങൾ, പ്രാചീനകൃതികൾ, ചരിത്രം, വ്യാകരണഗ്രന്ഥങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ എന്നിവയെല്ലാം സന്ദർ ഭോചിതമായി ഗ്രന്ഥകർത്താവ് ഇവിടെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ശിലാസ്തംഭങ്ങളിലെ ലിഖിതപഠനങ്ങളിലൂടെയും സ്ഥലനാമങ്ങളുടെ നിരുക്തപഠനങ്ങളിലൂടെയുമാണ് ഗ്രന്ഥകർത്താവ് ഗവേഷണവും വ്യാഖ്യാനവും നിർവഹിച്ചിരിക്കുന്നത്. നെൽകൃഷി ആദ്യം ആരംഭിച്ചത് നാഞ്ചിനാട്ടിലാണെന്ന് പദോല്പത്തിശാസ്ത്രത്തിന്റെ അകമ്പടിയോടെ തെളിവുകൾ സഹിതം കണ്ടെത്താൻ ചരിത്രഗവേഷകനായ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുമുണ്ട്.
Your email address will not be published. Required fields are marked *