Your cart

For Support?
0471-2338841
product-large

India Munoottu@75

(3.5)
₹ 300.0
2 in stock
Author:
  • Dr. M.R Thampan
Category:
Language:
Description

 പട്ടിണിക്കാരില്ലാത്ത ഇന്ത്യ, നിരക്ഷരരില്ലാത്ത ഇന്ത്യ, തൊഴിൽ രഹിതരില്ലാത്ത ഇന്ത്യ, സമസ്ത മേഖലകളിലും ലോകരാഷ്ട്രങ്ങളുടെ മുൻനിരയിൽഎത്തുന്ന വികസിത ഇന്ത്യ ഇതാണ് എന്റെ  സങ്കല്പത്തിലെ ഇന്ത്യ' സ്വാത ന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷവേളയിൽ പണ്ഡിറ്റ്ജിയുടെ സ്വപ്നം എത്രത്തോളം സാക്ഷാത്ക്കരിക്കാൻ കഴിഞ്ഞു എന്ന അന്വേഷണവും കണ്ടെത്തലുകളുമാണീ കൃതി. കൃഷി, വ്യവസായം, വിദ്യാഭ്യാസം, കല എന്നിങ്ങനെ ജീവിതത്തിന്റെ സമസ്തമേഖലകളിലും സ്വാതന്ത്ര്യത്തിനു മുൻപും പിൻപും ഉള്ള സ്ഥിതി ചിത്രീകരിക്കുന്ന ലേഖനങ്ങൾ കേരളത്തിന് ഊന്നൽ നല്കിക്കൊണ്ടാണ് രചിച്ചിരിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലായി നൽകുന്ന 29 ലേഖനങ്ങളും അതതു വിഷയങ്ങളിലെ ഏറ്റവും പ്രഗത്ഭരെക്കൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നത്. പണ്ഡിറ്റ്ജിയുടെ സാമ്പത്തിക നയങ്ങളിൽനിന്ന് 90കളിലും മോദി ഭരണകാലത്തും വന്ന മാറ്റങ്ങളുടെ നേട്ടങ്ങളും കോട്ടങ്ങളും ഈ കൃതി ചർച്ചചെയ്യുന്നുണ്ട്. വർത്തമാനകാലത്തെ ഇന്ത്യയെ കണ്ടെത്തലാണീ ഗ്രന്ഥം. വിദ്യാർത്ഥികൾക്കും സാധാരണ വായനക്കാർക്കും ഉപകരിക്കുന്ന റഫറൻസ് കൃതിയാണിതെന്ന് നിസ്സംശയം പറയാം.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)