
ഡോക്ടർ എം ആർ തമ്പാൻ കുറേ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുകയാണ് ഈ കൃതിയിൽ. ഇവർ ശാസ്ത്രത്തിന്റെ വിവിധ ശാഖകളിൽ നിന്നുള്ളവരാണ്. എല്ലാരും പ്രഗത്ഭമതികൾ എന്നുള്ളതിലേറെ ഇവർക്ക് പൊതുവായുള്ള ഒരു കാര്യം എല്ലാരും കേരളീയരാണ് എന്നുള്ളതത്രെ. അതായത് വീട്ടിലെ വിളക്കുകളുടെ വെളിച്ചത്തിൽ കാര്യങ്ങൾ കാണാനാണ് ഡോക്ടർ തമ്പാൻ നമ്മെ ക്ഷണിച്ചു കൂട്ടിക്കൊണ്ടു പോകുന്നത്. എല്ലാംകൊണ്ടും ശ്ലാഘനീയമായ ഈ കൃത്യം അദ്ദേഹം ഭംഗിയായും സമർത്ഥമായും നിർവഹിക്കുന്നു. ഈ കൃതി വായിക്കുമ്പോൾ രണ്ടു കാര്യങ്ങൾ ഒരുമിച്ചു നടക്കുന്നു. ആധുനികശാസ്ത്രത്തിന്റെ വിവിധ ശാഖകൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും സ്വപ്നം കാണുന്ന സാധ്യതകളും നമുക്കു മനസ്സിലാകുന്നു. അതോടൊപ്പം ഈ തുറകളിൽ പ്രവർത്തിക്കുന്ന മലയാളികളായ ആളുകളുടെ മനസ്സുകളും കാഴ്ചപ്പാടുകളും കൃത്യമായി അറിയാൻ കഴിയുന്നു. ഭാവി ഭാസുരമാകാനുള്ള ഈടുവെപ്പുകൾ ഈ രണ്ട് അറിവുകളും നമുക്കുനൽകുന്നു. പ്രത്യേകിച്ചും യുവതലമുറ ഇത് വായിക്കുന്നതിലൂടെ നമ്മുടെ നാടിന്റെയും അവരുടെയും ഭാവി ഭാസുര മായി ഭവിക്കുന്നു. പല തുറകളിലുമുള്ള ഇത്രയുംപേരെ ഒന്നിച്ച് ഇങ്ങനെ കാണുമ്പോൾ ഒരു മഴവില്ല് കാണുന്ന ചാരുതയുണ്ട്.
Your email address will not be published. Required fields are marked *