
ബഹിരാകാശഗവേഷണമേഖലയിൽ ഇന്ത്യയെ നാലാംസ്ഥാനത്തെത്തിച്ച ശാസ്ത്രജ്ഞൻ ഡോ. ജി. മാധവൻനായരുമായി കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ. തമ്പാൻ നടത്തിയ അഭിമുഖം. ഐ.എസ്.ആർ.ഒ.യുടെ ചരിത്രവും വളർച്ചയും ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളും ഈ കൃതിയിൽ അനാവരണം ചെയ്യുന്നു. ശാസ്ത്രജ്ഞൻമാരായ നമ്പിനാരായണൻ, ശശികുമാർ എന്നിവർക്കെതിരെയുള്ള ചാരക്കേസിന്റെയും ഐ.എസ്.ആർ.ഒ.യുടെ വാണിജ്യവിഭാഗമായ ആൻഡ്രിക്‌സ് കോർപ്പറേഷന്റെയും ദേവാസ് കമ്പനിയുമായുള്ള ഇടപാടിന്റെയും പേരിലുള്ള അഴിമതിക്കേസിന്റെയും സത്യാവസ്ഥ ഈ കൃതി വെളിപ്പെടുത്തുന്നു. നേട്ടങ്ങളോടൊപ്പം റിട്ടയർ മെന്റിനുശേഷം അനുഭവിക്കേണ്ടിവരുന്ന തിക്താനുഭവങ്ങളും വായനക്കാരുമായി ഡോ. മാധവൻനായർ പങ്കുവെയ്ക്കുന്നു. അതിപ്രശസ്ത നായ ഒരു മഹാസാങ്കേതിക ശാസ്ത്രജ്ഞനുമായി അതിപ്രഗത്ഭനായ ഒരു വൈജ്ഞാനികസാഹിത്യകാരൻ നടത്തിയ അഭിമുഖം ഗ്രന്ഥരൂപത്തിൽ മലയാളവായനക്കാർക്കു ലഭിച്ചിരിക്കുന്നു.
Your email address will not be published. Required fields are marked *